“അദ്ദേഹത്തിന്റെ വിശുദ്ധി ഞാൻ അനുഭവിച്ചറിഞ്ഞു”: കർദ്ദിനാൾ സാറയെ ശസ്ത്രക്രിയ ചെയ്ത സർജൻ

“ഒരു യഥാർത്ഥ മനുഷ്യനും മഹത്വ്യക്തിയും എന്ന നിലയിൽ കർദ്ദിനാൾ സാറയുടെ വ്യക്തിത്വത്തിന്റെ രണ്ടു വശങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശുദ്ധിയെ ഞാൻ അനുഭവിച്ചറിയുകയായിരുന്നു” – ദക്ഷിണ ഇറ്റലിയിലെ കർദ്ദിനാളായ റോബർട്ട് സാറയുടെ ശസ്ത്രക്രിയ നടത്തിയ സർജൻ ഡോ. ഡോമിനോക്കോ വെനിസിയാനോ, കർദ്ദിനാളുമായുള്ള തന്റെ നിമിഷങ്ങളെ ഇപ്രകാരമാണ് വിവരിക്കുന്നത്.

76 -കാരനായ കർദ്ദിനാൾ സാറ, വത്തിക്കാന്റെ ആരാധനാക്രമങ്ങളുടെ പ്രീഫെക്ട് ആയിരുന്നു. ഡാവിഞ്ചി റോബോട്ടിന്റെ സഹായത്താൽ കഴിഞ്ഞ ജൂലൈയിൽ നടത്തിയ യൂറോളജിക്കൽ (വൃക്കസംബന്ധമായ) ഓപ്പറേഷന് നേതൃത്വം നൽകിയിരുന്നത് ഡോ. ഡൊമിനിക്കോ ആയിരുന്നു.

“അദ്ദേഹം മുറിയിൽ തനിച്ചായിരുന്നപ്പോൾ എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധിയെ അറിയാൻ സാധിച്ചത് ഒരു ബഹുമതിയായി ഞാൻ കാണുന്നു” – വെനിസിയാനോ പറഞ്ഞു. സെപ്റ്റംബറിൽ നടത്തിയ പതിവ് പരിശോധനയിൽ അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം അജപാലനരംഗത്ത് തിരക്കാർന്ന ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണെന്നും സർജൻ പറഞ്ഞു.

യഥാർത്ഥ ക്രൈസ്തവധർമ്മങ്ങളുടെ മികച്ച പിന്തുണ കത്തോലിക്കാ സഭക്ക് നൽകിക്കൊണ്ടിരിക്കുന്നതിൽ ബദ്ധശ്രദ്ധാലുവാണ് കർദ്ദിനാൾ സാറ. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും ക്രിസ്തീയധാർമ്മികതയെ മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. “സ്നേഹവും ക്രിസ്തീയതത്വങ്ങളും പ്രചരിപ്പിക്കാൻ ജീവിക്കുന്ന ഒരു വ്യക്തിയായ അദ്ദേഹം വിശുദ്ധിയുടെ പ്രഭാവലയമുള്ള ഒരു നല്ല മനുഷ്യനാണ്” – ഡൊമിനിക്കോ ഉപസംഹരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.