“ഞാൻ ഈ ജീവിതം വളരെയേറെ വിലമതിക്കുന്നു”: 60 വർഷമായി സന്യാസജീവിതം നയിക്കുന്ന സന്യാസിനിയുടെ വാക്കുകൾ

സി. മരിയ യുജെനിയ, ദൈവവിളി സ്വീകരിച്ച് തന്റെ പതിനേഴാമത്തെ വയസിൽ കോൺവെന്റിൽ പ്രവേശിച്ചതാണ്. ഇപ്പോൾ 60 വർഷമായി സന്യാസജീവിതം നയിക്കുന്നു. “ഈ വർഷങ്ങളിൽ ഞാൻ ജീവിച്ച ഈ സന്യാസജീവിതത്തെ ഞാൻ വളരെയേറെ വിലമതിക്കുന്നു. വളരെ സന്തോഷത്തോടെ ഞാൻ ജീവിക്കുന്നു” – ഇതായിരുന്നു മിണ്ടാമഠത്തിൽ ആയിരിക്കുന്ന സി. മരിയ യുജെനിയയുടെ വാക്കുകൾ.

മിണ്ടാമഠത്തിൽ ആയിരുന്നതിനാൽ അവർക്ക് സാധാരണ സ്ഥലം മാറ്റം ഒന്നും ഉണ്ടാകാറില്ല. അതിനാൽ, ചേർന്ന വർഷം മുതൽ ഒരേ മഠത്തിൽ തന്നെയായിരുന്നു സിസ്റ്റർ ഉണ്ടായിരുന്നത്.

“കർത്താവിനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം നയിക്കുക. ലോകത്തിലുള്ള എല്ലാവർക്കുമായി പ്രാർത്ഥിക്കുക. ഇതായിരുന്നു എന്റെ സമർപ്പണജീവിതത്തിന്റെ ലക്ഷ്യം” – ഇന്നും സന്തോഷത്തോടെ തന്റെ സന്യാസം ജീവിക്കുന്ന ഈ സിസ്റ്റർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.