ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ സഹായിക്കുന്ന വചനം 

ചില സമയങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവരാണെന്ന ചിന്ത നമ്മെ തളർത്തിക്കളയും. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും ശക്തി ചോർത്തിക്കളയുവാൻ നമ്മുടെ നഷ്ടങ്ങളെ ഉണർത്തുന്ന ചിന്തകൾക്കു കഴിയും. അത്തരം ചിന്തകളാൽ നയിക്കപ്പെടുന്ന ധാരാളം ആളുകൾ ഇന്നുണ്ട്. ജീവിതത്തിൽ നിരാശരായി കഴിയുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങളെയോർത്ത് സന്തോഷം കണ്ടെത്തുവാനും ആത്മാവിൽ ശക്തരാകുവാനും സഹായിക്കുന്ന ഒരു വചനഭാഗം ഇതാ…

“ആരോട് നിങ്ങളെന്നെ ഉപമിക്കും? ആരോടാണെനിക്കു സാദൃശ്യം? എന്ന് പരിശുദ്ധനായവന്‍ ചോദിക്കുന്നു. നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍, ആരാണ് ഇവയെല്ലാം സൃഷ്ടിച്ചത്? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണമനുസരിച്ച് പുറത്ത് കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം അവയില്‍ ഒന്നുപോലും നഷ്ടപ്പെടുന്നില്ല.

യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍ നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്ന് നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്. തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല”(ഏശയ്യാ 40:25-31).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.