നെയ്റോബി ഉച്ചകോടിയിൽ വത്തിക്കാൻ പങ്കെടുക്കില്ല

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ നെയ്റോബി ഉച്ചകോടിയിൽ വത്തിക്കാൻ പ്രതിനിധികൾ പങ്കെടുക്കില്ല. പ്രത്യുൽപാദന അവകാശങ്ങളെ അധികരിച്ചുള്ള ഈ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് വെള്ളിയാഴ്ചയാണ് വത്തിക്കാൻ അധികൃതർ അറിയിച്ചത്.

വിവാദപരവും ഭിന്നിപ്പിക്കുന്നതുമായ ചില വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംഘാടകരുടെ തീരുമാനം ഖേദകരമാണ് എന്ന് വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ഐക്യരാഷ്ട സഭയ്ക്കു കൈമാറിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. നിലവില്‍ അടിയന്തിരമായി പരിഹാരം കണ്ടെത്തേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. ദാരിദ്ര്യത്തിൽ ജീവിക്കുന്ന കുട്ടികളും സ്ത്രീകളും, കുടിയേറ്റം, വിദ്യാഭ്യാസം, സമാധാന-സംസ്കാര സ്ഥാപനം, കുടുംബങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ആദ്യം പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കേണ്ടത് – വത്തിക്കാൻ അറിയിച്ചു.

ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ മനുഷ്യരാശിക്കും മനുഷ്യന്റെ മൂല്യങ്ങൾക്കും നാശത്തിന് ഹേതുവാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ആഫ്രിക്കയിലെ മെത്രാന്മാരും ഉയർത്തിയിരുന്നു. നവംബർ 12 മുതൽ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.