അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സംരക്ഷിക്കാൻ വത്തിക്കാൻ പ്രവർത്തിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ആഗസ്റ്റ് 14 -ന് അധികാരത്തിൽ വന്ന താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സംരക്ഷിക്കാൻ വത്തിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. അഫ്ഗാനിസ്ഥാനിൽ സമാധാനം പുലരുവാനായി ദൈവത്തോട് പ്രാർത്ഥിക്കാനും ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കാൻ പാടില്ലെന്നും എന്നാൽ സ്വയം ആരെയും പഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാബൂൾ വിമാനത്താവളത്തിലെ ഭീകരാക്രമണത്തിൽ മരണമടയുകയും പരിക്കേൽക്കുകയും ചെയ്തവരെ പാപ്പാ പ്രത്യേകം ഓർമ്മിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നയതന്ത്രപരമായ കാര്യങ്ങളിൽ സ്റ്റേറ്റ് സെക്രട്ടറി ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഒരു സ്പാനിഷ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പാപ്പാ ഇത് വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.