2022 -ലെ ലോക കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാൻ പുറത്തിറക്കി

2022 -ൽ റോമിൽ വച്ചു നടക്കുന്ന ലോക കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം വത്തിക്കാൻ പുറത്തിറക്കി. ഈ ചിത്രം വരച്ചിരിക്കുന്നത് സ്ലൊവേനിയൻ ജെസ്യൂട്ട് വൈദികൻ ഫാ. മാർക്കോ ഇവാൻ റുപ്നിക് ആണ്. ‘ഈ രഹസ്യം വളരെ വലുതാണ്’ (This mystery is great) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ, യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ ആദ്യത്തെ അത്ഭുതമായ കാനയിലെ വിവാഹവിരുന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.

പെയിന്റിംഗിന്റെ പശ്ചാത്തലത്തിലാണ് കാനായിലെ വിവാഹവിരുന്ന് ചിത്രീകരിച്ചിരിക്കുന്നത്. വധുവും വരനും ഇടതുവശത്ത് ഒരു മൂടുപടത്തിനു പിന്നിലും യേശുവും മറിയയും വലതുവശത്തുമാണ് ഉള്ളത്. അവരുടെ മുൻപിൽ വീഞ്ഞ് ഒഴിക്കുന്ന ഒരു ദാസനും ചിത്രത്തിലുണ്ട്. വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിലെ റിഡംപ്റ്റോറിസ് മേറ്റർ ചാപ്പലിന്റെ നവീകരണത്തിന് മേൽനോട്ടം വഹിച്ചയാളാണ് റോമിലെ സെന്റർ അലേട്ടിയുടെ ഡയറക്ടർ ഫാ. റുപ്നിക്.

“ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുടുംബം ഒരു സംസ്‌കാരത്തിന്റെ പ്രകടനമാണ്. വിവാഹം ഈ ചിത്രത്തിന്റെ അർത്ഥത്തെ പൂർണ്ണമായും മാറ്റുന്നു. കാരണം ഒരു സംസ്കാരം എല്ലായ്പ്പോഴും പരിവർത്തനത്തെ സൂചിപ്പിക്കുന്നു. അതിനാൽ ഈ ചിത്രം ലോക കുടുബസമ്മേളനത്തിൽ എന്തുകൊണ്ടും അനുയോജ്യമാണ്” – ഫാ. റുപ്നിക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.