ദാമ്പത്യത്തിന്റെ മൂല്യം മനസിലാക്കണമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

പല ദമ്പതികൾക്കിടയിലും, മക്കളേക്കാൾ വളർത്തുമൃഗങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവരുന്നതിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഇക്കാരണത്താൽ പിതൃത്വത്തിലേക്കും മാതൃത്വത്തിലേക്കും മനസ് തുറക്കാൻ പാപ്പാ ദമ്പതികളെ പ്രോത്സാഹിപ്പിച്ചു. 2022 -ലെ ആദ്യ പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പല ദമ്പതികൾക്കും കുട്ടികളുണ്ടാകുന്നില്ല. കാരണം അവർക്ക് ആഗ്രഹമില്ല. എന്നാൽ കുട്ടികളുടെ സ്ഥാനത്ത് അവർക്ക് ഒന്നോ അതിൽ കൂടുതലോ പൂച്ചകളോ നായ്ക്കളോ ഉണ്ട്. ഇത് നിങ്ങളെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഇത് യാഥാർത്ഥ്യമാണ്. ഈ തള്ളിക്കളയുന്ന പിതൃത്വവും മാതൃത്വവും നമ്മെ ഇല്ലാതാക്കുന്നു, മാനവികതയെ തകർക്കുന്നു. അങ്ങനെ നാഗരികത പഴയതും മനുഷ്യത്വമില്ലാത്തതുമായി മാറുന്നു. കാരണം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും സമ്പത്ത് നഷ്ടപ്പെടുന്നു” – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.