ജീവൻ സംരക്ഷണത്തിന്റെ മൂല്യം കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാൻ പാഠ്യപദ്ധതിയുമായി ഓഹിയോ 

അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞ് രൂപം കൊള്ളുന്നതു മുതൽ അതിനെ സംരക്ഷിക്കേണ്ടതാണെന്ന് കുഞ്ഞുമനസുകളെ ബോധ്യപ്പെടുത്താൻ പുതിയ പാഠ്യപദ്ധതിയുമായി ഓഹിയോ സർക്കാർ. ഭ്രൂണത്തിന്റെ വളർച്ചയും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പഠനഭാഗമായി ചേർത്തുകൊണ്ടാണ് കുട്ടികളിലേയ്ക്ക് ജീവന്റെ സംരക്ഷണത്തിന്റെ പുതുചരിത്രം ഇവർ കുറിക്കുന്നത്.

ഗർഭസ്ഥശിശുവിന്റെ മാനവികത എന്നറിയപ്പെടുന്ന എച്ച്ബി 90 എന്ന ബിൽ അനുസരിച്ച് പിഞ്ചുകുഞ്ഞിന്റെ ശരീരഘടനയും ശാരീരികമായ സവിശേഷതകളെയും കുറിച്ച് കൃത്യവും ശാസ്ത്രീയവുമായി പരിശോധിക്കാവുന്നതുമായ വിവരങ്ങൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. കൂടാതെ, ഗർഭിണികളായവർക്ക് ആവശ്യമായ സഹായം നൽകുന്ന സംഘടനകളുടെ വിവരങ്ങളും കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടാതെ, ഗർഭകാലത്തെ ശാരീരികമാറ്റങ്ങളും നൽകേണ്ട ആരോഗ്യപരിരക്ഷയും എല്ലാം ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇപ്പോൾ ഹെൽത്ത് കമ്മിറ്റിയാണ് ഈ ബിൽ മുന്നോട്ടുവച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ