ഒരു വ്യക്തിയുടെ മൂല്യം നിർണ്ണയിക്കുന്നത് അയാളുടെ കഴിവുകൾ മാത്രം നോക്കിയായിരിക്കരുത്: ഫ്രാൻസിസ് പാപ്പാ

ഒരു വ്യക്തിയുടെ മൂല്യം അവന്റെ കഴിവുകളെ മാത്രം ആശ്രയിച്ചല്ല നിർണ്ണയിക്കപ്പെടുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. അംഗവൈകല്യമുള്ള കുട്ടികളുമായും അവരെ പരിചരിക്കുന്നവരുമായും തിങ്കളാഴ്ച, വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

“ഓരോ മനുഷ്യനും മൂല്യമുള്ളതാണ്. അത്, ഒരാളുടെ കഴിവുകളെ അടിസ്ഥാനമാക്കിയല്ല നിർണ്ണയിക്കുന്നത്. മറിച്ച്, അവൻ/ അവൾ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ലളിതമായ വസ്തുതയെ ആശ്രയിച്ചാണിരിക്കുന്നത്” – എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈകല്യമുള്ളവരെ പരിചരിക്കുമ്പോൾ, ഒരാൾ കൊടുക്കുന്നത്രയും ഒരാൾക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. വൈകല്യമുള്ളവരും പരിചരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെ ‘സമ്മാനങ്ങളുടെ കൈമാറ്റം’ എന്ന് പാപ്പ വിശേഷിപ്പിക്കുകയും ചെയ്തു.

അംഗവൈകല്യമുള്ളവരെ നമ്മിൽ ഒരാളായി കാണേണ്ടത് പ്രധാനമാണെന്നും – ‘സെറാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസീസിയിലെ’ അംഗങ്ങളോട് സംസാരിക്കവേ പാപ്പാ പറഞ്ഞു. ‘സെറാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസീസി’ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു കത്തോലിക്കാ സംഘടനയാണ്. ശാരീരികവും മാനസികവും ഇന്ദ്രിയപരവുമായ വൈകല്യമുള്ള കുട്ടികൾക്കും യുവാക്കൾക്കും സാമൂഹികവും ക്ലിനിക്കൽ സഹായവും ഉറപ്പാക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.