ജനിക്കാതെ പോകുന്ന ശിശുക്കൾക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്: പനാമ ബിഷപ്പ് കോൺഫറൻസ്

അമ്മയുടെ ഉദരത്തിൽ നിന്നും ജനിക്കാതെ പോകുന്ന ശിശുക്കൾക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് പനാമയിലെ ബിഷപ്പ് കോൺഫ്രൻസ്. സെപ്റ്റംബർ 12 നാണ് ജനിക്കാതെ പോകുന്ന കുട്ടികളുടെ ഐഡന്റിറ്റി രജിസ്റ്റർ ചെയ്യന്നതിനു വേണ്ടിയുള്ള ബില്ലിൽ ബിഷപ്പുമാർ ഒപ്പുവെച്ചത്.

ഈ ബില്ലിലൂടെ അവരുടെ മാതാപിതാക്കളുടെ ദുഖത്തിൽ പങ്കാളികളാവുകയും ഒപ്പം അവരുടെ ദുഃഖം കുറയ്ക്കുവാൻ കാരണമാവുകയും ചെയ്യുന്നു. ബില്ലിൽ പങ്കാളികൾ ആവേണ്ടത് കുഞ്ഞുമരിച്ചു 72 മണിക്കൂറിനുള്ളിൽ ആയിരിക്കണമെന്നും നിർദേശമുണ്ട്. കത്തോലിക്കാ സഭ എന്നും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ആരംഭം മുതൽ അവരെ സംരക്ഷിക്കാനാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ഈ ബില്ല് ജനിക്കാത്ത കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് വലിയ ആശ്വാസത്തിന് വക നൽകുമെന്ന് ഉറപ്പാണ്.

“സുപ്രീംകോടതിയിലേക്ക് പുതുതായി നിയമിക്കപ്പെടുന്ന ജഡ്ജിമാർ നിഷ്പക്ഷതയോടെ കാര്യങ്ങൾ തീരുമാനിക്കുന്നവരും നീതിയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവരും രാഷ്ട്രീയത്തിലെ തെറ്റായ താല്പര്യങ്ങളോട് കൂട്ടുചേരാത്തവരും ആകണം,” ബിഷപ്പ് കോൺഫെറെൻസിൽ നിർദ്ദേശിച്ചു.

നിയമ പരമായ കാര്യങ്ങൾക്കു മാറ്റം വരുത്തുവാനുള്ള ഉത്തരവാദിത്വം ഓരോ ജഡ്ജിക്കുമുണ്ട്. അതിനാൽ ആണ് നിർണായകമായ ഈ ബില്ലിൽ ഒപ്പു വയ്ക്കുമ്പോൾ തന്നെ ജഡ്ജ്‌ജിമാരെ കുറിച്ചുള്ള പരാമർശവും ബിഷപ്പ് കോൺഫ്രൻസിൽ ഉണ്ടായത്