ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച ത്രിദിന ഓണ്‍ലൈന്‍ ധ്യാനം സമാപിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ വനിതാ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിച്ച ത്രിദിന ഓണ്‍ലൈന്‍ ധ്യാനം സമാപിച്ചു.

ധ്യാനത്തില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌, സഹായമെത്രാന്മാരായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹസന്ദേശങ്ങള്‍ നല്‍കി. ഫാ. ജേക്കബ് മുള്ളൂര്‍, ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍ എന്നിവര്‍ വചനവ്യാഖ്യാനത്തിലൂടെ സന്ദേശങ്ങള്‍ നല്‍കി.

മൂന്നു ദിവസങ്ങളിലായി ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. സജി മെത്താനത്ത്‌, ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ എന്നിവര്‍ ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നല്‍കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി രാജന്‍, കെ.സി.ഡബ്ല്യു.എ ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, അതിരൂപതാ ഭാരവാഹികള്‍ എന്നിവര്‍ ധ്യാനക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കുടുംബവര്‍ഷ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ധ്യാനത്തില്‍ 380 പേര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.