കുരിശിനെ അവഹേളിച്ച പ്രവണത അപലപനീയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്

പൂഞ്ഞാറിലും കക്കാടംപൊയിൽ കുരിശുമലയിലും വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന രീതിയിൽ പെരുമാറുകയും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം എത്തിക്കുകയും ചെയ്യുന്ന രീതിയിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തതിനെ കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ സമിതി അപലപിച്ചു.

ക്രിസ്തിയ ജനസമൂഹത്തെ വേദനിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഹ്വാനപ്രകാരം പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചു. പ്രസ്തുത സംഭവങ്ങൾ നടന്ന ഇടവകയിൽ നിന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ക്രിസ്തീയവിശ്വാസികളെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം ദൗർഭാഗ്യകരണമാണെന്ന് പ്രതിഷേധയോഗത്തിന് അധ്യക്ഷത വഹിച്ച അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അഭിപ്രായപ്പെട്ടു.

അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ, ട്രഷറർ അനിറ്റ് ചാക്കോ കിഴക്കേ ആക്കൽ, വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് താളിവേലിൽ, ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ, ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം പെരുമ്പളത്തുശേരിൽ, അമൽ അബ്രഹാം വെട്ടിക്കാട്ടിൽ, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സി. ലേഖാ എസ്.ജെ.സി എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.