വനിതാ താരങ്ങൾക്കും റിപ്പോർട്ടർമാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ വനിതാ താരങ്ങൾക്കും പത്രപ്രവർത്തകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാന്റെ മാധ്യമവ്യവസായത്തിന്റെ മേഖലകൾക്കും ഇത് തിരിച്ചടിയായി. താലിബാൻ, മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ മാധ്യമപ്രവർത്തകരുടെ ജോലി അപകടം നിറഞ്ഞതാണ്.

പുതിയ നിയന്ത്രണങ്ങളിൽ, സ്ത്രീ അഭിനേതാക്കളെ അവതരിപ്പിക്കുന്ന എല്ലാ ടെലിവിഷൻ പ്രോഗ്രാമുകൾക്കും നിരോധനം ഉണ്ടെന്ന് നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിന്നും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്ത സോപ്പ് ഓപ്പറകളും അമേരിക്കൻ ഐഡൽ ശൈലിയിലുള്ള ഗാനാലാപന മത്സരവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, എല്ലാ വനിതാ വാർത്താപ്രക്ഷേപകരോടും അവർ ‘ഇസ്ലാമിക ഹിജാബ്’ ധരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

കർശനമായ നിയന്ത്രണങ്ങളേക്കാൾ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങളായിട്ടാണ് പ്രസ്താവന അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും താലിബാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.