സീറോ മലബാർ സഭ സിനഡ് ഇന്ന് തുടങ്ങും

സീറോ മലബാർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സമിതിയുടെ രണ്ടാം സമ്മേളനം ഇന്ന് വൈകുന്നേരം ആരംഭിക്കും. 27 -വരെയാണ് സിനഡ്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് സിനഡ് നടക്കുന്നത്.

സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കൊപ്പം ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 61 മെത്രാന്മാർ സിനഡിൽ പങ്കെടുക്കും. ഇന്ന് മുതൽ 27 വരെയുള്ള ഓരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂർ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. ശനിയും ഞായറും സിനഡ് സമ്മേളനങ്ങൾ ഇല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.