പോലീസ് അതിക്രമത്തില്‍ സീറോ മലബാര്‍ സഭ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി

മൂവാറ്റുപുഴ: ബോണക്കാട്ട് കുരുശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ലാറ്റിന്‍ വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സീറോ മലബാര്‍ സഭ മാതൃവേദി പ്രധിഷേധിച്ചു.

സംഭവത്തില്‍ മാതൃവേദി ഉത്കണ്ഠയും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി. നിരായുധരായ സ്ത്രീകളെയും കന്യാസ്ത്രീകളെയും നിഷ്ഠൂരമായി മര്‍ദിച്ചത് ന്യായീകരിക്കാനാവില്ല. പോലീസിന്റെ ഗുണ്ടാരാജ് അവസാനിപ്പിക്കണം. മതസ്വാതന്ത്ര്യം സംരക്ഷിക്കണം. പോലീസിനെ കയറൂരി വിടുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.