ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളുടെ ആധിപത്യത്താൽ ആഫ്രിക്ക അപകടത്തിലെന്ന് പഠന റിപ്പോർട്ട്

വിവിധ രാജ്യങ്ങളുടെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളുടെ ആധിപത്യത്താൽ ആഫ്രിക്ക വലിയ അപകടത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് വ്യത്യസ്ത പഠന റിപ്പോർട്ടുകളെ മുന്‍നിർത്തിക്കൊണ്ട് പൊന്തിഫിക്കൽ സംഘടനയായ എയ്ഡ് ടു ചർച്ച് ഇൻ നീഡ് പറഞ്ഞു. 2018 മുതൽ 2020 വരെയുള്ള കാലയളവിലെ പഠന റിപ്പോർട്ട് ഏപ്രിൽ 20 -നാണ് പ്രസിദ്ധീകരിച്ചത്.

ലോകത്താകമാനം 67 ശതമാനം ആളുകളും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നത്. തലമുറകളായി അനുഭവിച്ചുവരുന്ന ദാരിദ്ര്യവും പിന്നോക്ക വിദ്യാഭ്യാസ സാഹചര്യങ്ങളും ആഫ്രിക്കയിലെ യുവജനങ്ങളെ, പണവും അധികാരവും വാഗ്ദാനം ചെയ്തുകൊണ്ട് ഇസ്ലാമിക തീവ്രവാദികൾ റിക്രൂട്ട് ചെയ്യുകയാണ്. കുട്ടികളെ ചെറുപ്പത്തിലേ തന്നെ സൈനികരായി ചേരുവാൻ നിർബന്ധിക്കുകയും പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ജിഹാദി ഗ്രൂപ്പുകളിൽ ചേരുവാൻ വിസമ്മതിക്കുന്നവരെ കൂട്ടത്തോടെ ശിരച്ഛേദം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ജനുവരി മുതൽ ഏപ്രിൽ പകുതി വരെ ബുർകീനോ ഫാസോ, കാമറോൺ, ചാഡ് എന്നിവിടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. 2020 ഫെബ്രുവരിയിൽ മാത്രം തീവ്രവാദസംഘങ്ങൾ ബുർകിനോ ഫാസോയിൽ 7,65,000 ആളുകൾ നിർബന്ധിത നാടുകടത്തലിന് വിധേയരാകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ 12 മാസത്തിൽ ഇത് 65,000 മാത്രമായിരുന്നു. അതുപോലെ തന്നെ തീവ്രവാദ സംഘങ്ങളുടെ പ്രത്യേക ലക്ഷ്യമായി ക്രൈസ്തവരെ കാണുന്ന പ്രവണതയും കൂടിവരുന്നുണ്ട്. ഒരു നാടിന്റെ സാമൂഹികവും മതപരവുമായ വൈവിധ്യത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രാദേശിക വികാസം കൂടുമെന്നും ആ ദുരന്തം ഒഴിവാക്കുവാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പടിഞ്ഞാറൻ ക്രൈസ്തവരാഷ്ട്രങ്ങളുടെ പിന്തുണ ആവശ്യമായി വരുമെന്നും ഫ്രഞ്ച് ഇസ്‌ലാമോളോജിസ്റ്റ് ഒലിവർ ഹാന്നെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.