8000 യുവജനങ്ങളിലേയ്ക്ക് സുവിശേഷം പകർന്നു വിദ്യാര്‍ഥി – നേതൃത്വ ഉച്ചകോടി

കത്തോലിക്കാ വിദ്യാർത്ഥികൾക്കായി ഫെലോഷിപ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ്  സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് റെക്കോർഡുകൾ തകർത്ത് കൊണ്ട് സമാപിച്ചു. ‘പ്രചോദിപ്പിക്കുക പ്രാപ്തരാക്കുക’ എന്ന മുദ്രാവാക്യവുമായി  കഴിഞ്ഞ ഒരാഴ്ചയായി ചിക്കാഗോയിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പിൽ വൻ യുവജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

വിദ്യാലയങ്ങളിൽ സുവിശേഷവത്കരണത്തിനായി കോളേജ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിദ്യാര്‍ഥി – നേതൃത്വ ഉച്ചകോടി സംഘടിപ്പിച്ചത്. അയ്യായിരം കുട്ടികളെയാണ് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും  സംഘാടകരുടെ പ്രതീക്ഷകളെ തകർത്ത് കൊണ്ട് എണ്ണായിരം കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. യുവത്വത്തിലെയ്ക്ക് കടക്കുന്ന കുട്ടികളുടെ ജീവിതത്തില്‍  അവരുടെ കഥകള്‍ പങ്കുവയ്ക്കുവാനുള്ള ദൈവത്തിന്റെ ക്ഷണം തിരിച്ചറിയുവാനും യേശുവുമായി കണ്ടുമുട്ടുന്നതിനും സഹായിക്കുന്ന കാര്യങ്ങളാണ്‌ പങ്കുവയ്ച്ചത്.   ബിഷപ്പുമാര്‍, വൈദികര്‍, അല്മായര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെട്ടവര്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നയിച്ചു.

വിവിധ ഗ്രൂപ്പുകളായി പങ്കെടുത്ത കുട്ടികളെ തിരിച്ചുകൊണ്ട് നടന്ന ക്യാമ്പില്‍ ബൈബിള്‍ ക്ലാസുകള്‍, അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ തങ്ങള്‍ കേട്ട കാര്യങ്ങള്‍ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. തങ്ങള്‍ക്കു ലഭിച്ച ബോധ്യങ്ങള്‍ കൂട്ടുകാരോടു പങ്കുവയ്ക്കുന്നതിനോടൊപ്പം നല്ല സൗഹൃദങ്ങള്‍ രൂപീകരിക്കുവാനും ക്യാമ്പ് സഹായകമായി. കോളേജുകളിലും സ്കൂളുകളിലും ദൈവവചനം എത്തിക്കുവാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 1998 ൽ സ്ഥാപിതമായ സംഘടനയാണ് ഫെലോഷിപ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് അഥവാ ഫോക്കസ്. യുഎസ് സിലെ വിവിധ ഭാഗങ്ങളിലായി ഉള്ള 137 കാമ്പസുകളിൽ ഫോക്കസ് അതിന്റെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ