വൈറലായി കസ്റ്റമറിന്റെ മേൽ കൈകൾ വച്ചു പ്രാർത്ഥിക്കുന്ന ചിക്ക്-ഫിൽ-എ ജോലിക്കാരന്റെ ചിത്രം

ഉപയോക്താക്കൾക്കായി ചിക്ക്-ഫിൽ-എ ജോലിക്കാർ പ്രാർത്ഥനയിലൂടെ നൽകുന്ന സേവനങ്ങൾ എന്നും ശ്രദ്ധേയമാണ്. അത്തരത്തിൽ ശ്രദ്ധേയമായ ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പരിശുദ്ധാത്മാവ് അദ്ദേഹത്തെ നയിച്ചു എന്ന അടിക്കുറിപ്പോടെ, കാൽടെൻ എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് അനേകം വിശ്വാസികൾ കൈനീട്ടി സ്വീകരിച്ചിരിക്കുന്നത്.

കാൽടെൻ, ചിക്ക്-ഫിൽ-എ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അതേസമയം, ഈ സ്ഥാപനത്തിലെ ജോലിക്കാരനായ സ്റ്റീഫൻ സ്പ്രേ എന്നയാള്‍ മറ്റൊരു ഉപഭോക്താവിനോട് സംസാരിക്കുകയും പെട്ടന്നു തന്നെ അവരുടെ തോളിൽ കരങ്ങൾ വച്ച് പ്രാർത്ഥിക്കുകയും ചെയ്ത്. പ്രതീകാത്മകമായി സംഭവിച്ച കാര്യങ്ങളുടെ മൂല്യം മനസിലാക്കിയ കാൽടെൻ, ഇത് തന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഈ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

സ്റ്റീഫൻ കഠിനാദ്ധ്വാനിയാണ്. അയാള്‍, ആ സ്ത്രീയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് മിനിറ്റുകൾക്കു മുമ്പ് മേശകൾ തുടയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒൻപതു വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം ആളുകൾക്ക് ഭക്ഷണം വിളമ്പുന്നതിനൊപ്പം തന്നെ അവരുടെ ആത്മീയകാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. സ്നേഹം, പ്രാർത്ഥന, പ്രോത്സാഹനം ഇവ മനുഷ്യന് ആവശ്യമാണ്. ആളുകൾക്കായി പ്രാർത്ഥന ആവശ്യമായി വന്നാൽ അത് നൽകുക തന്നെ ചെയ്യും എന്ന് സ്റ്റീഫൻ സ്പ്രേ വെളിപ്പെടുത്തി.