ആത്മീയചിന്തകളിൽ ഉറച്ചുനിൽക്കുവാനുള്ള കുറുക്കുവഴി

ആത്മീയമായ ചിന്തകൾ, അത് നമ്മുടെ ഒരു ദിവസത്തെ പ്രത്യാശാഭരിതവും പോസിറ്റീവുമാക്കി മാറ്റുന്നു. ഈയൊരു കാരണത്താൽ തന്നെ ആത്മീയചിന്തകളിൽ ഉറച്ചുനിൽക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇനി ആത്മീയചിന്തകളാൽ നിറയുക എന്നാൽ, മുഴുവൻ നേരവും പ്രാർത്ഥനയിൽ ആയിരിക്കുക എന്നതല്ല. മറിച്ച്, നമ്മുടെ ഓരോ ചിന്തകളെയും പ്രവർത്തികളെയും ദൈവം നടത്തും എന്ന ബോധ്യത്തിലേയ്ക്ക് നയിക്കുക എന്നതാണ്.

ആത്മീയചിന്തകളാൽ നിറഞ്ഞിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും നന്മയും നല്ലതുമായ കാര്യങ്ങൾ മാത്രമേ പുറപ്പെടുകയുള്ളൂ. കൂടാതെ, ശരീരവും മനസും ശാന്തമാക്കുവാനും സ്വസ്ഥമാക്കുവാനും നല്ല ആത്മീയതയിൽ ജീവിക്കുന്ന ഒരു വ്യക്തിക്കു കഴിയും. അങ്ങനെയുള്ളവർക്ക് ജീവിതത്തിൽ സന്തോഷം അനുഭവിക്കുവാനും അത് മറ്റുള്ളവരിലേയ്ക്ക് പകരുവാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ആത്മീയജീവിതം നയിക്കുവാൻ നമ്മെ സഹായിക്കുന്നത് നല്ല ചിന്തകളാണ്. ആത്മീയതയിൽ സ്ഥിരത കണ്ടെത്തുവാൻ സഹായിക്കുന്ന ചിന്തകളെ വളർത്തുവാൻ നമ്മെ സഹയിക്കുന്ന ഒരു കുറുക്കുവഴിയുണ്ട്. അത് എന്താണെന്നു നോക്കാം…

ഒരു ദിവസത്തെ നമ്മുടെ ജീവിതം ആരംഭിക്കുന്നത്, നാം ഉറക്കത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന നിമിഷം മുതലാണ്. ആ നിമിഷങ്ങൾക്ക് നമ്മുടെ ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുവാൻ കഴിയും. ആയതിനാൽ ദൈവികമായ ചിന്തകളോടെയാണ് നാം എഴുന്നേല്‍ക്കുന്നതെങ്കിൽ അന്നത്തെ ദിവസം മുഴുവൻ നമുക്ക് പോസിറ്റീവ് ആയി നിൽക്കുവാൻ കഴിയും. അതിന് നമ്മൾ ചെയ്യേണ്ടത് തലേദിവസം കിടക്കുന്നതിനു മുമ്പുള്ള സമയം പ്രാർത്ഥനയോടെ ആയിരിക്കുക എന്നതാണ്.

ബെഡ് റൂമിൽ പ്രവേശിച്ചതിനു ശേഷമുള്ള സമയത്തെ പൂർണ്ണമായും നിശബ്ദതയിൽ ആയിരിക്കാം. മൊബൈലും ടിവിയും ഒക്കെ ഈ സമയത്ത് മാറ്റിവയ്ക്കാം. അധികം ഇറുക്കമില്ലാത്ത, അയവുള്ള വസ്ത്രങ്ങൾ ധരിക്കാം. സ്വസ്ഥതയോടെ അന്നേ ദിവസം നമ്മുടെ ജീവിതത്തിൽ നടന്ന നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതിന്നു ദൈവത്തിനു നന്ദി പറയുകയും ചെയ്യാം. ഒപ്പം നാളത്തെ നമ്മുടെ പ്രവർത്തികളെയെല്ലാം ദൈവത്തിനു സമർപ്പിച്ചുകൊണ്ട് പതിയെ ഉറക്കത്തിലേയ്ക്ക് പോവുക. അപ്പോൾ നിങ്ങൾ എഴുന്നേൽക്കുന്നതും ഈ ചിന്തകളാൽ തന്നെയാവും. അങ്ങനെ പ്രാർത്ഥനയോടെ ഉറങ്ങി പ്രതീക്ഷയോടെ എഴുന്നേൽക്കാൻ നമുക്ക് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.