വസ്തുവകകളുടേയും സേവനങ്ങളുടേയും പങ്കുവയ്ക്കലിനെപ്പറ്റി മാര്‍പാപ്പ

എല്ലാമെല്ലാം പരസ്പരം പങ്കുവച്ചു കൊണ്ടുള്ള ആദിമ ക്രൈസ്തവരുടെ ജീവിതത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. ഒരു കാര്യവും ഒരാള്‍ക്ക് മാത്രം സ്വന്തമല്ലാതെയും എല്ലാം എല്ലാവര്‍ക്കും പൊതു അവകാശം ഉള്ളതുമായ അവസ്ഥയായിരുന്നു ആദിമ ക്രൈസ്തവര്‍ക്ക് ഉണ്ടായിരുന്നതെന്ന് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നതായും പാപ്പാ ചൂണ്ടിക്കാട്ടുകയുണ്ടായി.

മേല്‍സൂചിപ്പിച്ചവയാണ് കറയില്ലാത്ത ക്രൈസ്തവജീവിതമെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. പലപ്പോഴും പങ്കുവയ്ക്കലിനെക്കുറിച്ചുള്ള തന്റെ പ്രബോധനങ്ങള്‍ പലതും വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെങ്കിലും സമ്പത്തും സൗകര്യങ്ങളും ഇല്ലാത്തവനുമായി പങ്കുവയ്‌ക്കേണ്ടതു തന്നെയാണെന്നും അപ്പോള്‍ മാത്രമേ അവയ്ക്ക് മൂല്യമുണ്ടാകുകയുള്ളൂ എന്നുമുള്ള തന്റെ അഭിപ്രായത്തില്‍ പാപ്പാ ഉറച്ചുനില്‍ക്കുകയാണുണ്ടായിട്ടുള്ളത്. അതിന് തെളിവാണ് ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.