‘ഞങ്ങളെ സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ഇവിടെയില്ല’: നൈജീരിയയിൽ നിന്നും ക്രൈസ്തവരുടെ നിലവിളി

നൈജീരിയയിലെ അഞ്ച് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തി, 33 പേർ കൊല്ലപ്പെട്ടു. നൈജീരിയയിലെ തെക്കൻ സംസ്ഥാനമായ കടുനയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസത്തിനിടെയാണ് ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയത്.

മോട്ടോർ സൈക്കിളുകളിൽ എത്തിയ തോക്കുധാരികളായ അക്രമികൾ സാങ്കോൺ കതാഫ് ജില്ലയിലെ ഗ്രാമങ്ങളിൽ റെയ്ഡ് നടത്തുകയായിരുന്നു. ഭയപ്പെട്ട് വീടുകളിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഇവർ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഇവരുടെ വീടുകൾ അക്രമികൾ കത്തിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്ന് സംസ്ഥാന പോലീസ് വക്താവ് മുഹമ്മദ് ജാലിംഗെ പറഞ്ഞു.

അതോടൊപ്പം വെള്ളിയാഴ്ച പുലർച്ചെ തീവ്രവാദികൾ അറ്റക്മാവെ സമൂഹത്തെ ആക്രമിക്കുകയും, അതിൽ 12 പേർ കൊല്ലപ്പെടുകയും പത്ത്  വീടുകൾ കത്തിക്കുകയും ചെയ്തു. സൈനിക വാഹനം പോലെ കവചിതമായ ഒരു ട്രക്കിലാണ് അക്രമികൾ എത്തിയത്.‌  അത് ഇടിച്ചുകയറ്റിയതായി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (സി‌എസ്‌ഡബ്ല്യു) സംഘടനയോട് വെളിപ്പെടുത്തി. എന്നാൽ ആക്രമണം തടയാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഒരു ശ്രമവും നടന്നില്ല. രാജ്യത്തെ സുരക്ഷാ സേനയെ അറിയിച്ചെങ്കിലും എല്ലാം കഴിഞ്ഞ ശേഷമാണ് അവരെത്തിയത്.

സമീപ ആഴ്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അക്രമങ്ങൾ രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്ത് ഒരു കർഫ്യൂ ഏർപ്പെടുത്തിയിട്ടും ആക്രമണമുണ്ടായതായി ജാലിംഗെ പറഞ്ഞു. കർഫ്യൂ നടപ്പാക്കാനും കൂടുതൽ ആക്രമണങ്ങൾ തടയാനും സൈനികരെയും പോലീസുകാരെയും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൈജീരിയ, ദക്ഷിണ സുഡാൻ, കാമറൂൺ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.