വിശുദ്ധര്‍ വിഡ്ഢികളല്ല: കുമ്പസാരത്തെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത് 

കുമ്പസാരത്തെക്കുറിച്ച്, സഭ എന്തെന്നോ, കൂദാശ എന്തെന്നോ അറിയാത്തവര്‍, ‘ആധികാരികമായി’ വിധികള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നമുക്ക് മുന്‍പേ, ജീവിച്ചു മരിച്ച പുണ്യ പിതാക്കന്മാര്‍  കുമ്പസാരത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

നമ്മെക്കാളും വിശുദ്ധിയും വിജ്ഞാനവും വിവേകവും ലോക പരിചയവും ദൈവാനുഭവവും ഉണ്ടായിരുന്ന അവരുടെ വാക്കുകള്‍ക്കാണ് നമ്മള്‍ വില കല്‍പ്പിക്കേണ്ടത്. അല്ലാതെ, ദൈവ വിശ്വാസം ഇല്ലാത്തവരുടെയും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെയും പരസ്പര ബഹുമാനം ഇല്ലാത്തവരുടെയും ജല്പ്പനങ്ങള്‍ക്കല്ല.

വിശുദ്ധര്‍ വിഡ്ഢികളല്ല എന്ന് നമുക്കറിയാം. അവര്‍ കുമ്പസാരത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ നമുക്ക് കാണാം.

1. “നിന്റെ പുരോഹിതന്റെ അടുത്തേക്ക് ചെല്ലുക, നിന്റെ ഹൃദയം അവനു മുമ്പില്‍  തുറക്കുക, നിന്റെ ഹൃദയത്തിന്റെ ഭാരം അവനു മുമ്പില്‍ ഇറക്കി വയ്ക്കുക, അദ്ദേഹം തരുന്ന ഉപദേശവും കൈകൊള്ളുക.” – വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്

2. “ദുഷ്ട പ്രവര്‍ത്തികളെക്കുറിച്ചുള്ള  കുമ്പസാരം, നന്മയുടെ തുടക്കമാണ്.” – വി. അഗസ്റ്റിൻ

3. “ഈശോയെ, കുമ്പസാരിക്കാതിരിക്കുമ്പോള്‍ ഞാന്‍ എന്റെ തിന്മ നിന്നില്‍ നിന്നും മറച്ചു വയ്ക്കുക അല്ല, മറിച്ചു, നിന്റെ സാമിപ്യത്തില്‍ നിന്നും എന്നെ മറയ്ക്കുകയാണ്.”-  വി. അഗസ്റ്റിൻ 

4. “കുമ്പസാരം ഒരു കടിഞ്ഞാണ്‍ പോലെയാണ്, അവ നിങ്ങളുടെ ആത്മാവിനെ പാപങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടയും, മറിച്ചു കുമ്പസാരിക്കാതിരിക്കുമ്പോള്‍ അവ ഇരുട്ടിന്റെ മറവു പോലും തേടാതെ തുടര്‍ന്നുകൊണ്ടേയിരിക്കും.”-  വി. ജോണ്‍ ക്ളിമാക്കസ്

5. “നിങ്ങളുടെ പരീക്ഷണങ്ങളുടെ(പാപങ്ങള്‍ ഏറ്റുപറയുന്ന) സമയത്ത്, സാത്താന്‍ നിങ്ങളുടെ നാവുകള്‍ വിലക്കാന്‍ അനുവദിക്കാതെ സൂക്ഷിക്കുക.” –  സെയിന്‍റ്റ് ജോസ്മരിയ എസ്ക്രിവ 

6. “എന്റെ മകളെ, നീ എന്റെ സാന്നിദ്ധ്യത്തിനായി ഒരുങ്ങുന്നതുപോലെ തന്നെ കുമ്പസാരത്തിന് ഒരുങ്ങുക. അവിടെ നിനക്കായി സന്നിഹിതനായിരിക്കുന്ന വൈദികന്‍, എന്നെ സംബന്ധിച്ച് ഒരു മറ മാത്രമാണ്. ഞാന്‍ അതിനായി ഉപയോഗിക്കുന്ന വൈദികന്‍ എത്തരത്തില്‍ ഉള്ള ആളാണെന്നു വിശകലനം ചെയ്യേണ്ട ആവശ്യം ഇല്ല, നീ എന്നോട് സംവേദിക്കുംപോലെ, കുമ്പസാരിക്കൂ, ഞാന്‍ നിന്നിലേക്ക്‌ വെളിച്ചം പകരും.” –   വി.  ഫവ്സ്തീന 

7. “പ്രായശ്ചിത്തം ചെയ്യുക എന്നത്,  നമ്മള്‍ ചെയ്ത പാപത്തിന്‍മേല്‍ പശ്ചാത്തപിക്കലാണ്, പശ്ചാത്തപിക്കാതിരിക്കാന്‍ തിന്മ ചെയ്യാതിരിക്കൂ.” – വി. തോമസ്‌ അക്വിനസ്

8. “മനുഷ്യന് ചിലപ്പോഴൊക്കെ രോഗങ്ങള്‍ പിടിപെടാം, മരുന്നുകള്‍ എടുക്കാതിരുന്നാല്‍ അവന്‍ മരിക്കും. അതുപോലെ തന്നെ അവന്റെ ആത്മീയ ജീവിതത്തെ നശിപ്പിക്കുന്ന ഘടകമാണ് പാപം. അവന്റെ ആത്മാവിന്റെ വൃണങ്ങളെ ഭേദപ്പെടുത്തുന്ന മരുന്നാണ് കുമ്പസാരം അഥവാ പശ്ചാത്താപം.” -വി. തോമസ്‌ അക്വിനസ്

9. “കുമ്പസാരത്തില്‍ പാപത്തിന്റെ ചങ്ങല അഴിഞ്ഞുവീഴുന്നത് ഞാന്‍ കണ്ടു. തടവറയില്‍ വച്ച് പത്രോസിന്റെ ചങ്ങല അഴിഞ്ഞു വീണതുപോലെ.” വി. എലിസബത്ത് സേട്ടന്‍

10. “കുമ്പസാരം ധൈര്യത്തിന്റെയും സത്യസന്ധതയുടെയും ഒരു പ്രവര്‍ത്തിയാണ്. കരുണയുള്ള ദൈവത്തില്‍ സ്വയം സമര്‍പ്പിക്കുന്ന അനുഭവമാണ്‌.” – വി. ജോണ്‍ പോള്‍ 11

11. “അനുതാപത്തോടെ കുമ്പസാരിക്കുന്നവര്‍, കുമ്പസാരത്തിനു ശേഷം സ്വര്‍ഗ്ഗീയ കിരീടത്തിന് യോഗ്യരാക്കപ്പെടുന്നു.” – വി. ക്രിസോസ്തോം

ഇനി നമ്മള്‍ തീരുമാനിക്കുക – ആര് പറയുന്നതാണ് സ്വീകരിക്കേണ്ടത് എന്ന്.  ക്രിസ്തു ആരെന്നോ, സഭ എന്തെന്നോ, കൂദാശ എന്തെന്നോ അറിയാത്തവര്‍ പറയുന്ന കാര്യങ്ങളെ തള്ളിക്കളയുക. വിശുദ്ധരാണ് നമ്മുടെ മാര്‍ഗ ദീപങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.