വർദ്ധിച്ചു വരുന്ന ക്രിസ്ത്യൻ പീഡനത്തിന്റെ പട്ടികയിൽ സഹേൽ മേഖല ഒന്നാം സ്ഥാനത്ത്

ക്രിസ്ത്യൻ പീഡനത്തിന് കൂടുതൽ സാധ്യതയുള്ള പ്രദേശമായി പശ്ചിമാഫ്രിക്കയിലെ സഹേൽ മേഖല ഒന്നാം സ്ഥാനത്തെന്ന് റിലീസ് ഇന്റർനാഷണൽ വെളിപ്പെടുത്തുന്നു. ഡിസംബറിൽ, ക്രിസ്ത്യൻ ജാഗ്രതാ ഗ്രൂപ്പ് 2022 -ൽ ക്രിസ്ത്യൻ പീഡനം കൂടുതലാകാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ റിപ്പോർട്ട് പുറത്തിറക്കിയതിലാണ് ഈ വെളിപ്പെടുത്തൽ.

ഈ പട്ടികയിൽ നൈജീരിയയും ബുർക്കിന ഫാസോയും ക്രിസ്ത്യൻ പീഡനങ്ങൾ വളരുന്നതിൽ ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. “നൈജീരിയയിൽ മാത്രമല്ല, സബ്-സഹാറൻ ആഫ്രിക്കയിലെ സഹേൽ മേഖലയിലും ഇസ്ലാമിക തീവ്രവാദികൾ ശക്തി പ്രാപിക്കുന്നു. ബുർക്കിന ഫാസോയിൽ, ജിഹാദികൾ 2021 -ൽ രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചിരുന്നു. പള്ളികൾ അടച്ചുപൂട്ടുകയും അക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനങ്ങൾ, കൊലപാതകങ്ങൾ, തട്ടിക്കൊണ്ടു പോകലുകൾ, സ്‌കൂൾ കത്തിക്കൽ തുടങ്ങി ക്രിസ്ത്യൻ മതനേതാക്കന്മാർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു” – റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ ഒന്നാണ് സഹേൽ മേഖല. എന്നാൽ അതിവേഗം വളരുന്ന ജനസംഖ്യയാണ് ഇവിടുത്തേത്. ദരിദ്രരായ ഇവരുടെ ആകെയുള്ള ഉപജീവനമാർഗ്ഗങ്ങൾക്കു നേരെയുള്ള ആക്രമണം വംശീയസംഘട്ടനങ്ങൾക്ക് ഇട വരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.