കോവിഡ് രോഗത്തിന്റെ നിമിഷങ്ങളിൽ ആശ്വാസം പകർന്നത് ജപമാല: ഒരു വൈദികന്റെ സാക്ഷ്യം

“കോവിഡ് രോഗം ഗുരുതരമായപ്പോഴും ഞാൻ ജപമാല പ്രാർത്ഥന മുടക്കിയില്ല. പരിശുദ്ധ അമ്മ എനിക്ക് വലിയ ആശ്വാസവും സമാധാനവും നൽകി. അങ്ങനെ ഞാൻ രോഗത്തിൽ നിന്നും രക്ഷപ്പെട്ടു” – കോവിഡ് രോഗത്തിൽ നിന്നും കരകയറിയ മെക്സിക്കൻ വൈദികൻ ഫാ. ഹ്യൂഗോ വാൾഡെമർ പറയുന്നു. രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴും അദ്ദേഹം ജപമാലയിൽ മുറുകെപ്പിടിച്ചു. അമ്മയാണ് തന്റെ രോഗം സുഖപ്പെടുത്തിയതെന്ന് ഈ വൈദികൻ ഉറച്ചു വിശ്വസിക്കുകയാണ്.

വളരെ കുറച്ചു മാത്രം വിശ്വാസികളുള്ള ഇടവകയിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്യുന്നത്. അതിനാൽ തന്നെ ഈ പകർച്ചവ്യാധിയുടെ സമയത്ത് ദൈവാലയം അടച്ചിടുകയോ വിശുദ്ധ കുർബാനക്ക് മുടക്കം വരുത്തുകയോ ചെയ്തില്ല. കോവിഡ് ബാധിച്ച അദ്ദേഹത്തിന് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ശ്വാസകോശത്തിൽ വളരെ ഗുരുതരമായ അവസ്ഥയിൽ ന്യുമോണിയ ബാധിച്ചിരുന്ന അദ്ദേഹം പത്ത് ദിവസത്തോളം ഐ സി യു വിൽ ആയിരുന്നു.

“ഞാൻ ആശുപത്രിയിൽ ആയിരുന്ന ദിവസങ്ങളിൽ പ്രാർത്ഥനയോടെയാണ് ചിലവഴിച്ചത്. പരിശുദ്ധ ജപമാലയിൽ എനിക്ക് വലിയ വിശ്വാസവും ഭക്തിയുമുണ്ട്. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നത് വേദനയുടെ നിമിഷങ്ങളിൽ എനിക്ക് വലിയ സമാധാനം നൽകി” – ഫാ. വാൾഡെമർ സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.