ബ്രിട്ടനിലെ വിശ്വാസ സംരക്ഷണത്തിന് സീറോ മലബാർ സഭയുടെ പങ്ക് നിസ്തുലം: ആർച്ചുബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി 

പാശ്ചാത്യസഭയുടെ വിശ്വാസയാത്രയിൽ സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തോലിക നുൺഷ്യോ ആർച്ചുബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി.

മാർ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാതല സമാപനത്തോടനുബന്ധിച്ച് ഫാൻബറോ സെന്റ് മൈക്കിൾസ് ആബിയിലേക്ക് നടത്തിയ തീർത്ഥാടനത്തിൽ നടന്ന വിശുദ്ധ കുർബാനമദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ വി. യൗസേപ്പിതാവിന്റെ ദേശീയ തീർത്ഥാടന കേന്ദ്രമാണ് ഫാൻബറോ.

പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് സീറോ മലബാർ സഭ മാതൃകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭക്കു തന്നെ മാതൃകയും അഭിമാനാർഹവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.