ക്രിസ്തുവിന്റെ വേഷം എന്നെ പരിശുദ്ധ അമ്മയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചു: ജിം കാവിയേസൽ

തന്റെ ജീവിതത്തിൽ, തൊഴിൽമേഖലയിൽ തന്നെ വിജയത്തിലേയ്ക്ക് നയിച്ചത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജപമാല പ്രാർത്ഥനയും ആയിരുന്നുവെന്ന് വെളിപ്പെടുത്തി, പാഷൻ ഓഫ് ദി ക്രൈസ്റ്റ് സിനിമയില്‍  ഈശോ ആയി അഭിനയിച്ച ജിം കാവിയേസൽ. ആംസ്റ്റർഡാമിൽ നടന്ന ഒരു മരിയൻ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“പരിശുദ്ധ കന്യാമറിയത്തിലേയ്ക്ക് ഞാന്‍ കൂടുതല്‍ അടുത്തത്, പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ ക്രിസ്തുവിന്റെ വേഷം ചെയ്തതു വഴിയാണ്. സ്വന്തം മകൻ ക്രൂരമായ പീഡനമേറ്റപ്പോൾ  മാതാവ് അനുഭവിച്ച വേദന എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞത് ആ സിനിമയിൽ നിന്നാണ്. ആ അമ്മയോടുള്ള ഭക്തി അവിടെ നിന്നും വളരുകയായിരുന്നു. തുടർന്നുള്ള ജീവിതത്തിൽ ജപമാല കയ്യിൽ കരുതുവാനും പ്രാർത്ഥിക്കുവാനും ശ്രമിച്ചിരുന്നു. അതാണ് എന്നെ വിജയത്തിലേയ്ക്ക് എത്തിച്ചത്” – അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ഉറ്റസുഹൃത്തുക്കൾ ഈശോയും മാതാവും ആണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രതിസന്ധികളിൽ പ്രശ്നങ്ങളിൽ നമ്മെ സഹായിക്കുവാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയുമെന്നും അത്തരം സാഹചര്യങ്ങളിൽ അമ്മയിലേയ്ക്ക് ഓടിയടുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ