വി. ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടു

നവംബർ 21 ഞായറാഴ്ച, അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് നഗരത്തിലെ ദിവ്യകാരുണ്യ ബസിലിക്കയിൽ നിന്ന് വി. ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടു. പോളിഷ് കാത്തലിക് മിഷന്റെ റെക്ടർ ഫാ. ജോര്‍ജ് ജാസെക് ത്വറോഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോളണ്ടിൽ നിന്ന് 2016 -ൽ അർജന്റീനയിലെത്തിയ തിരുശേഷിപ്പ് വി. ജോൺ പോൾ രണ്ടാമന്റെ ഒരു തുള്ളി രക്തം പുരണ്ട ഒരു ചിത്രമാണ്.

ക്രാക്കോവിലെ ആർച്ചുബിഷപ്പ് കർദ്ദിനാൾ സ്റ്റാനിസ്‌ലാവോ ഡിവിസ് 2016 ഓഗസ്റ്റ് 19 -ന് നൽകിയതാണ് ഈ തിരുശേഷിപ്പ്. തിരുശേഷിപ്പ് വേഗത്തിൽ വീണ്ടെടുക്കാൻ ആവശ്യമായതെല്ലാം ഉടൻ ചെയ്യുമെന്ന് രൂപതാവൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.