ദേശീയ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഹോളി സീ

ദേശീയ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തണമെന്ന് വത്തിക്കാൻ സ്ഥിര അംഗമായ മോണ്‍സീഞ്ഞോർ ജാനുസ് ഉർബാസിക്. യൂറോപ്പിലെ പെർമനെന്റ് കൗൺസിൽ ഓഫ് ദി ഓർഗനൈസേഷന്റെ 1318 -ാമത് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യസംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് മോൺ. ഉർബാസിക് പറഞ്ഞു.

ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും വിവിധ സംസ്കാരങ്ങളെയും വംശങ്ങളെയും മതങ്ങളെയും കൂടുതൽ മനസ്സിലാക്കുവാനും ബഹുമാനിക്കുവാനും വേണ്ടി മെച്ചപ്പെട്ട പഠനപരിപാടികൾ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും സഹിഷ്ണുതയ്ക്കും വിവേചനങ്ങൾക്കുമെതിരെയുള്ള ഒരു മാർഗ്ഗമായാണ് വിദ്യാഭ്യാസത്തെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ തുല്യ അവകാശത്തെയും വർണ് വിവേചനത്തെയും ആരോഗ്യപരിരക്ഷയെയും നാം കൂടുതൽ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.