കെസിഡബ്ള്യൂഎ സുവര്‍ണ്ണ ജൂബിലി: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കു തുടക്കമായി

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന എഡ്യുഹെല്‍പ്പ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

കെ.സി.ഡബ്ല്യു.എ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, ഫാ. ഫില്‍മോന്‍ കളത്തറ, ജോയിന്റ് സെക്രട്ടറിമാരായ ബിന്‍സി ഷിബു, ജിജി ഷാജി, സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി., വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍  എന്നിവര്‍ സന്നിഹിതരായിരുന്നു.

സാമ്പത്തിക പരിമിതിയുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ  പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന മക്കള്‍ക്കായാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സമുദായത്തിലെ ഉദാരമതികളുടെ സഹകരണവും പങ്കാളിത്തവും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.