ഫാ. ഒലിവർ മെയർ: സ്നേഹിച്ചതിന്റെ പേരിൽ രക്തസാക്ഷിയായ വൈദികൻ

ആഗസ്റ്റ് ഒൻപതിന് ഫ്രാൻസിൽ കൊല്ലപ്പെട്ട ഫാ. ഒലിവർ മെയർ, സെന്റ് ലൂയിസ് – മേരി ഗ്രിഗ്നിയൻ ഡി മോണ്ട്ഫോർട്ട് സ്ഥാപിച്ച മോണ്ട്ഫോർട്ട് മിഷനറി കോൺഗ്രിഗേഷന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്നു. റുവാണ്ടൻ വംശജനായ 40 -കാരനായ ഇമ്മാനുവൽ അബായിസെംഗയാണ് അദ്ദേഹത്തെ കൊല ചെയ്തത്. സ്നേഹത്തിന്റെ പേരിൽ രക്തസാക്ഷിയായ ഒരു വൈദികനാണ് അദ്ദേഹം.

1961 -ൽ കിഴക്കൻ ഫ്രാൻസിലെ ബെസാൻസാനിലാണ് ഫാ. ഒലിവർ ജനിച്ചത്. 1990 -ൽ പൗരോഹിത്യം സ്വീകരിച്ചു. വർഷങ്ങളോളം ആഫ്രിക്കയിലും പിന്നീട് റോമിലും അദ്ദേഹം സേവനം ചെയ്തു. 61 വയസ്സുള്ള അദ്ദേഹം പാവപ്പെട്ടവരോട് വലിയ സ്നേഹവും കാരുണ്യവും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു.

“ഫാ. ഒലിവർ മെയർ, പാവപ്പെട്ടവരോട് ഔദാര്യത്തോടെ ഇടപെട്ടതിന്റെയും സ്നേഹിച്ചതിന്റെയും പേരിൽ കൊല്ലപ്പെട്ട രക്തസാക്ഷിയാണ്” – ലുഷോനിലെ ബിഷപ്പ് ഫ്രാങ്കോയിസ് യാക്കോളിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.