നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ ഒൻപതു ദിവസത്തിനു ശേഷം രക്ഷപെട്ടു

നൈജീരിയയിലെ മൈദുഗുരിയിൽ നിന്ന് ജൂൺ 30 -ന് ബൊക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി എന്ന് സംശയിച്ച വൈദികൻ ഫാ. ഏലിയാ ജുമാ വാഡ ഒൻപതു ദിവസത്തിനു ശേഷം മോചിപ്പിക്കപ്പെട്ടു. രക്ഷപെടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മരുന്നുകളോട്  അദ്ദേഹത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മൈദുഗുരി രൂപതാ സെക്രട്ടറി ഫാ. ജോൺ ബെക്കെനി പറഞ്ഞു. ഫാ. ഏലിയായെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്നും ഫാ. ബെക്കെനി പറഞ്ഞു.

പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പുരോഹിതന്മാർ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികളെ തീവ്രവാദികൾ ലക്ഷ്യമിടുന്നതായി അദ്ദേഹം അപലപിച്ചു. പൗരന്മാരെ സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് നൈജീരിയയിലെ ബിഷപ്പുമാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയെ ഇസ്ലാമിക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബൊക്കോ ഹറാം തീവ്രവാദികൾ 2009 മുതൽ തന്നെ നൈജീരിയയിൽ വൻതോതിൽ ആക്രമണങ്ങൾ നടത്തിവരികയാണ്. ഫാ. ഏലിയയുടെ തട്ടിക്കൊണ്ടു പോകലാണ് അക്രമസംഭവങ്ങളിൽ ഏറ്റവും അടുത്തകാലത്ത് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.