പകർച്ചവ്യാധി സമയത്ത് രോഗബാധിതരുടെ ഇടയിൽ ‘ഹീറോ’ ആയി മാറിയ വൈദികൻ

1878 -ൽ മഞ്ഞപ്പനി പടർന്നുപിടിച്ചപ്പോൾ രോഗബാധിതരായവരെ ഉപേക്ഷിച്ചുപോകാതെ അവരെ ശുശ്രൂഷിച്ച് അവസാനം മഞ്ഞപ്പനി ബാധിച്ചു മരിച്ച വ്യക്തിയാണ് ഫാ. പാട്രിക് റയാൻ. തന്റെ 33 -മത്തെ വയസിൽ അദ്ദേഹം മരിച്ചു. ഈ വൈദികന്റെ നാമകരണ നടപടികൾക്ക് 2016 -ൽ തുടക്കം കുറിച്ചു.

മറ്റുള്ളവരെ സേവിക്കുന്നതിനിടെയാണ് അദ്ദേഹം മരണമടഞ്ഞത്. അതു മാത്രമല്ല, ‘നാഷ്വില്ലെ ഡൊമിനിക്കൻസ്’ എന്നറിയപ്പെടുന്ന സന്യാസിനീ സഭ തന്റെ ഇടവകയിൽ കൊണ്ടുവന്നതിലും ഫാ. റയാൻ മുൻകൈയ്യെടുത്തു. ഫാ. റയാന്റെ ഇടവകയിലെ ജനസംഖ്യയുടെ 4/5 പേർ പകർച്ചവ്യാധിയുടെ സമയത്ത് അവിടെ നിന്നും പലായനം ചെയ്തു. മഞ്ഞപ്പനി ബാധിച്ച് അവശരായവരെ പരിചരിക്കുവാൻ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന് 1878 സെപ്റ്റംബർ 26 -ന് ഈ രോഗം പിടിപെട്ടു. 27 -ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമായി.

ഫാ. റയാന്റെ സഹോദരനും വൈദികനായിരുന്നു. പുതിയതായി വൈദികനായി നിയമിതനായ അദ്ദേഹം തന്റെ സഹോദരനു വേണ്ടി അവസാന കൂദാശകൾ നടത്തി. 1878 സെപ്റ്റംബർ 28 -ന് രാവിലെ ഫാ. റയാൻ മരിച്ചു. സഹോദരങ്ങൾക്കു വേണ്ടി ജീവൻ പോലും ത്യജിച്ച് ശുശ്രൂഷിക്കാൻ തയ്യാറായ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.