ഇസ്ലാമിക തീവ്രവാദികൾ തടവിലാക്കിയ വൈദികൻ നന്ദി പറയുവാനായി ഫാത്തിമ ദൈവാലയത്തിൽ

ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി രണ്ടു വർഷം തടവിൽ വച്ചതിനു ശേഷം മോചിതനാക്കപ്പെട്ട സൊസൈറ്റി ഫോർ ആഫ്രിക്കൻ മിഷനിലെ ഇറ്റാലിയൻ മിഷനറി ആയ ഫാ. പിയർ ലൂയിജി മക്കല്ലി തന്റെ വിമോചനത്തിന് നന്ദി പറയാനായി ഫാത്തിമയിൽ എത്തി. 2018 സെപ്റ്റംബർ 17 -ന് രാത്രി നൈജറിൽ വച്ച് ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയും 2020 ഒക്ടോബർ എട്ടിന് അദ്ദേഹത്തെത്ത വിട്ടയയ്ക്കുകയും ചെയ്തു.

സഭ, ജപമാല രാഞ്ജിയുടെ തിരുനാൾ ആഘോഷിക്കുന്ന ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമോചനവാർത്ത ലോകമറിഞ്ഞത്. അതിനാൽ ഈ ഒരു ബന്ധത്തെ പ്രതീകാത്മകമാക്കിയാണ് അദ്ദേഹം ഫാത്തിമ മാതാവിന്റെ പക്കൽ തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്. “എന്റെ വിമോചനത്തിന് ദൈവത്തിനു നന്ദി. തട്ടിക്കൊണ്ടു പോകപ്പെട്ട ദിവസം മുതൽ രൂപതയിലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ആളുകൾ എല്ലാ ദിവസവും എന്റെ വിമോചനത്തിനായി ജപമാല പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയാണ് എന്റെ വിമോചനത്തിന്റെ വാതിൽ തുറന്നത്” – അദ്ദേഹം പറഞ്ഞു.

ഒരു തുണിക്കഷണംണം ഉപയോഗിച്ച് ജപമാല ഉണ്ടാക്കിയായിരുന്നു അദ്ദേഹം തടവിൽ പ്രാർത്ഥിച്ചിരുന്നത്. തന്റെ ഇരുണ്ട കാലഘട്ടത്തിൽ പരിശുദ്ധാത്മാവും പരിശുദ്ധ കന്യകാമറിയവും ആയിരുന്നു തന്റെ ആശ്വാസമെന്നും ഈ വൈദികൻ വെളിപ്പെടുത്തി. “തട്ടിക്കൊണ്ടു വന്നതിനു ശേഷം എന്നെ ഒരു ഗുഹയിൽ എത്തിച്ച് അവിടെ ഒരു മരത്തിൽ കെട്ടിയിട്ടു. ജീവിതത്തിലെ ഏറ്റവും വേദനയേറിയ നിമിഷമായിരുന്നു അത്. സമാധാനം വാഴാനും ദൈവരാജ്യം പുലരാനും നാമെല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കണം” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.