മയക്കുമരുന്ന് മാഫിയയുടെ ഭീഷണി നേരിടുന്ന പ്രദേശത്ത് ദിവ്യകാരുണ്യ ആരാധന നടത്തി വൈദികൻ

മയക്കുമരുന്ന് മാഫിയയുടെ ഭീഷണി നേരിടുന്ന പ്രദേശത്ത് സമാധാനം സംജാതമാകുവാൻ വിശ്വാസികളോടൊപ്പം ദിവ്യകാരുണ്യ ആരാധന നടത്തി മെക്സിക്കൻ വൈദികൻ. മെക്സിക്കൻ സംസ്ഥാനമായ മിക്കോവാൺ ഇടവകയിലെ ഫാ. ജോർജ് ലൂയിസ് മാർട്ടിനെസ് ചാവെസ് ആണ് ആഗസ്റ്റ് 16 -ന് മയക്കുമരുന്ന് മാഫിയ കയ്യേറിയ പ്രദേശത്ത് ദിവ്യകാരുണ്യം എഴുന്നെള്ളിച്ചുവച്ച് ആരാധന നടത്തിയത്.

“ഈ പ്രതികൂല സാഹചര്യത്തിൽ ദൈവം നമുക്ക് ഒരു ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു. പ്രാർത്ഥനയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം അപകടകരമാണെങ്കിലും നമുക്ക് പ്രാർത്ഥനയിൽ ഒന്നിക്കാം. വിധ്വേഷത്തിന്റെ മതിലുകൾ തകർക്കാനും പുതിയ പ്രതീക്ഷയുടെ പാലങ്ങൾ പണിയുവാനും ദൈവം നമ്മോടൊപ്പം ഉണ്ടാകട്ടെ” – അദ്ദേഹം പറഞ്ഞു.

മെക്സിക്കൻ സംസ്ഥാനമായ മിക്കോവാക്കിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള അഗ്വിലില്ല പട്ടണത്തിന് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കോൾകോമൺ. നിലവിൽ ഈ പ്രദേശം മുഴുവൻ മയക്കുമരുന്ന് മാഫിയയുടെ അധീനതയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.