നഷ്ടമാകുന്ന പ്രത്യാശയെ വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്ന പ്രാർത്ഥന

പ്രത്യാശ – ജീവിക്കുവാൻ, ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ദൈവത്തിന്റെ അനുഗ്രഹം. എപ്പോൾ ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെടുന്നുവോ, അപ്പോൾ മനുഷ്യൻ നിരാശയിലേയ്ക്ക് കൂപ്പുകുത്തുന്നു. ആ നിരാശയിൽ വ്യാപരിച്ച് പ്രവർത്തിക്കുന്നു.

നമ്മുടെ ജീവിതത്തിൽ പ്രത്യാശ നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ദൈവവുമായുള്ള ബന്ധത്തിൽ നാം പിന്നോട്ട് പോകുമ്പോഴാണ് നിരാശയിലേയ്ക്ക് വഴുതിവീഴുന്നത്. പ്രത്യാശ നഷ്ടപ്പെടുന്ന അവസരങ്ങളിൽ അത് വീണ്ടെടുക്കുവാൻ സഹായിക്കുന്ന ഒരു ചെറിയ പ്രാർത്ഥന ഫ്രാൻസിസ് പാപ്പാ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രാർത്ഥന ഇതാ:

‘എന്റെ പ്രിയ ഈശോയെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രാ, പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ’.

വളരെ ചെറിയ ഒരു പ്രാർത്ഥനയാണ് ഇത്. എന്നാൽ ഈ ഒരു പ്രാർത്ഥനയ്ക്ക് ഉള്ള ശക്തി വളരെ വലുതാണെന്ന് ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്നു. ഈ പ്രാർത്ഥന, നിരാശയിലേയ്ക്ക് താൻ പോകുന്നു എന്ന് ബോധ്യപ്പെടുന്ന ഒരു വ്യക്തി ആവർത്തിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ കരുണ ആ വ്യക്തിയിലേയ്ക്ക് ധാരാളമായി ചൊരിയപ്പെടുന്നു. അങ്ങനെ നിരാശയുടെ കയത്തിൽ നിന്ന് പ്രത്യാശയിലേയ്ക്ക് ആ വ്യക്തി കരകയറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.