ദൈവസ്നേഹത്തിന്റെ ശക്തി അഥവാ ദൈവ വചനത്തിന്റെ ശക്തി: മാർപാപ്പ

ദൈവസ്നേഹത്തിന്റെ അഗ്നിയാലാണ് സഭ രൂപംകൊണ്ടതെന്നും ആ സ്നേഹം പിന്നീട് പരിശുദ്ധാത്മാവിന്റെ കൂടെ പ്രവര്‍ത്തനഫലമായി വചനമായി ശ്ലീഹന്മാരിലൂടെ പകരപ്പെടുകയായിരുന്നു എന്നും ഫ്രാൻസിസ് മാർപാപ്പ. വ്യാഴാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്.

“സത്യവും സ്നേഹവും എന്തെന്ന് വചനം പഠിപ്പിക്കുകയാണ്. ഏത് നിരക്ഷരനും മനസിലാകുന്ന ആഗോളഭാഷയാണത്. പരിശുദ്ധാത്മാവാകട്ടെ, ലോകത്തെ ഭിന്നതകൾ അകറ്റി വചനത്താൽ ഏവരെയും ഒന്നിപ്പിക്കുന്നു. ഇത്തരത്തിൽ പരിശുദ്ധാത്മാവിനെയായാലും വചനത്തെയായാലും സ്വീകരിക്കണമെങ്കിൽ അവശ്യം വേണ്ടത് പ്രാർത്ഥനയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“ശ്ലീഹന്മാർക്ക് ജീവവായു കൊടുത്തുകൊണ്ടിരുന്ന ശ്വാസകോശമാണ് പ്രാർത്ഥന. പ്രാർത്ഥന കൂടാതെ ആർക്കും ഈശോയുടെ ശിഷ്യനായിരിക്കുക സാധ്യമല്ല. അങ്ങനെ ചെയ്യുമ്പോൾ പരിശുദ്ധാത്മാവിന്റെ അത്ഭുത ആവാസം നമ്മുടെ ജീവിതത്തിലും ഉണ്ടാവും. പരിശുദ്ധ മറിയത്തോടൊപ്പം പ്രാർത്ഥിച്ചിരുന്ന സമയത്ത് ശ്ലീഹന്മാർക്ക് ലഭിച്ചതും സമാനമായ പരിശുദ്ധാത്മാവിന്റെ സമ്മാനമാണ്” – പാപ്പാ വ്യക്തമാക്കി.