ശാരീരിക അസ്വസ്ഥതകൾ മൂലം പുതുവർഷ പ്രാർത്ഥനകളിൽ പാപ്പാ പങ്കെടുത്തില്ല

ഈ പ്രാവശ്യത്തെ വർഷാവസാന, വർഷാരംഭ പ്രാർത്ഥനകളിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുത്തില്ല. നാഡികളെ ബാധിച്ചിരിക്കുന്ന സയാറ്റിക്ക രോഗം മൂലമുള്ള വേദനയെ തുടർന്നാണിത്. പുതുവർഷ ആഘോഷ പരിപാടികളിലും പാപ്പാ പങ്കെടുത്തില്ല. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഡിസംബർ 31-ന് അയച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ ദിനമായ ജനുവരി ഒന്നിന് നടക്കുന്ന വിശുദ്ധ കുർബാനയ്‌ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അദ്ധ്യക്ഷത വഹിക്കും. എന്നാൽ ഉച്ചയ്ക്കുള്ള ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് പാപ്പാ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.