സഭയിലെ ‘പാപത്തേക്കാൾ മോശമായ’ തിന്മയെക്കുറിച്ച് മുന്നറിയിപ്പ് നൽകി പാപ്പാ

സഭയിൽ സംഭവിക്കാവുന്ന ‘പാപത്തേക്കാൾ മോശമായ’ തിന്മയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പാ. സഭയിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ തിന്മ ആത്മീയലൗകികതയാണെന്ന് മറക്കരുത്. ഇത് ജനങ്ങളുടെ ജീവിതത്തിൽ പിശാചിന്റെ പ്രവർത്തനത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നു – പാപ്പാ വെളിപ്പെടുത്തി.

‘സമകാലികതയുടെ ഹൃദയത്തിൽ ജീവൻ സൃഷ്ടിക്കുന്ന സമൂഹങ്ങൾ’ എന്ന വിഷയത്തിൽ സെപ്റ്റംബർ 11 മുതൽ ഒക്ടോബർ 24 വരെ നടക്കുന്ന പരിപാടിയിൽ സന്യാസിനികളോട് സംസാരിക്കുകയായിരുന്നു പാപ്പാ. “ആത്മീയലൗകികതയാണ് സഭയിൽ സംഭവിക്കാവുന്ന ഏറ്റവും മോശമായ തിന്മ. ഇതിലൂടെയാണ് പിശാച് സമർപ്പിതഭവനങ്ങളിൽ പ്രവേശിക്കുന്നത്” – പാപ്പാ കൂട്ടിച്ചേർത്തു.

വിവാഹം, കുട്ടികൾ, കുടുംബം എന്നിവ ഉപേക്ഷിച്ചു ജീവിക്കുന്ന ആളുകളാണ് നിങ്ങൾ. ദയവായി ആത്മീയലൗകികതയിൽ നിന്ന് ഓടിപ്പോകുക എന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.