ക്രിസ്തുവിന്റെ പാതയിൽ നിന്ന് വ്യതിചലിപ്പിക്കുന്ന ജഡമോഹങ്ങൾക്കെതിരെ പാപ്പായുടെ മുന്നറിയിപ്പ്

ക്രിസ്തീയ ജീവിതശൈലിയിൽ നിന്നും വ്യതിചലിപ്പിക്കുന്ന ‘ജഡമോഹങ്ങൾ’ക്കെതിരെ മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. നവംബർ മൂന്നിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വിശ്വാസികളോട്, വി. പൗലോസ് ഗലാത്തിയക്കാർക്ക് എഴുതിയ കത്തിനെക്കുറിച്ചുള്ള തന്റെ പഠനങ്ങളിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനത്തിൽ ‘ജഡമോഹങ്ങൾ’ എന്നു പറഞ്ഞാൽ സ്വാർത്ഥത, സ്വന്തം കാര്യം മാത്രം നോക്കുന്ന മനോഭാവം എന്നിവയൊക്കെ ഉൾപ്പെടും. ക്രിസ്തുവിന്റെ പാതയിലേക്ക് നമ്മെ നയിക്കുന്ന വഴികാട്ടിയാണ് ആത്മാവ്. ദൈവത്തിൽ വിശ്വസിക്കുക എന്നത് നമ്മുടെ ചെറുത്തുനിൽപ്പുകളേക്കാൾ ശക്തവും പാപങ്ങളേക്കാൾ വലുതുമാണ്” – പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.