
ദാനധർമ്മത്തിന്റെയും വാത്സല്യത്തിന്റെയും പ്രകടനമായി ഫ്രാൻസിസ് പാപ്പാ കൊളംബിയയിലെ കോവിഡ് ബാധിതർക്കായി മെഡിക്കൽ- ശസ്ത്രക്രിയ കിറ്റുകൾ അപ്പസ്തോലിക് ന്യൂസിയേച്ചർ വഴി അയച്ചതായി കൊളംബിയയിലെ മിലിറ്ററി ബിഷപ്രിക് ഓഫീസ് പറഞ്ഞു. റെസ്പിറേറ്ററുകൾ, കെ എൻ 95 മാസ്കുകൾ, പ്രൊട്ടക്ഷൻ മാസ്കുകൾ, 200 പ്രൊട്ടക്ഷൻ ഗോഗിളുകൾ എന്നിവ മോൺ. ലൂയിസ് മരിയാനോ ഏറ്റുവാങ്ങി.
“ദാനധർമ്മത്തിന്റെ ഈ പ്രകടനത്തിലൂടെ പകർച്ചവ്യാധി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളെ സഹായിക്കുവാനും അവർക്ക് ആവശ്യമായ പിന്തുണ നൽകുവാനും പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നു” -എന്ന് മിലിറ്ററി ബിഷപ്രിക് പറഞ്ഞു. പാപ്പായുടെ സഹായം അർഹരായ കൊളംബിയയുടെ വിവിധ മേഖലകളിലേക്ക് എത്തിച്ചിട്ടുണ്ട്. കൊളംബിയയ്ക്കായി ഫ്രാൻസിസ് പാപ്പാ ലോകത്തോടും സഭയോടും പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കണമെന്നും കൊളംബിയൻ ജനതയോട് മോൺ. ലൂയിസ് പറഞ്ഞു. ഏപ്രിൽ 19 -ന് കോവിഡ് ബാധിച്ച് കൊളംബിയയിൽ 397 പേർ മരണമടഞ്ഞു. നിലവിൽ 10,4107 സജീവ കേസുകൾ ഇവിടെ ഉണ്ട്.