അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി പാപ്പാ റോമിൽ മടങ്ങിയെത്തി

സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലെ ആറു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി പാപ്പാ റോമിലേക്കു മടങ്ങി. മാർപാപ്പയ്ക്ക് ഏഥൻസ് വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിനു മുൻപ് പാപ്പാ ഗ്രീസിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഏഥൻസിലെ സിയംപിനോ വിമാനത്താവളത്തിൽ നിന്ന് റോമിലേക്കുള്ള രണ്ടു മണിക്കൂർ യാത്രയിൽ പേപ്പൽ വിമാനത്തിൽ മാർപാപ്പ മാധ്യമപ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. ക്രൈസ്തവസഭകളുടെ ഐക്യത്തിന് മാർപാപ്പയുടെ ഗ്രീസ്, സൈപ്രസ് സന്ദർശനം വഴിതെളിച്ചേക്കും. ഓർത്തഡോക്സ് സഭാമേധാവിയും ഏഥൻസ് ആർച്ചുബിഷപ്പുമായ ഹിരോണിമസ് രണ്ടാമനുമായി മാർപാപ്പ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ അഭയാർത്ഥികളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.