പെറുവിൽ മരണമടഞ്ഞ മിഷനറിയുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത സഹായ മെത്രാനെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ

ഇറ്റാലിയൻ മിഷനറി നദാനിയ ഡെ മുനാരിയുടെ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത മോൺ. ജിയോർജിയോ ബാർബെറ്റയെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ. പാവങ്ങൾക്കും അഗതികൾക്കുമിടയിൽ പ്രവർത്തിച്ചിരുന്ന നാദിയ തെക്കേ അമേരിക്കയിൽ വെച്ച് കൊലചെയ്യപ്പെടുകയായിരുന്നു.

വിൻസെൻഷ്യൻ മിഷനറി ആയ അവരെ വർഷങ്ങളായി പരിചയമുണ്ടായിരുന്ന ബിഷപ്പ് അനുസ്മരിച്ചു. “ഇത്ര ഭീകരമായ ഒരു കാര്യം സംഭവിക്കുമെന്ന് നാം പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും മരുഭൂമികളിൽ ഭക്ഷണോ വെള്ളമോ പാർപ്പിടമോ ഇല്ലാതെ ജീവിച്ച പാവപ്പെട്ട 80000 കുടുംബങ്ങളുടെ വലിയ ആശ്രയമായിരുന്നു നാദിയ. പെറൂവിയൻ ജനതയുടെ വലിയ പ്രതീക്ഷയായിരുന്നു അവർ. അമ്പതുകാരിയായ അവർ വർഷങ്ങളായി ദരിദ്രർക്കായി സേവനം ചെയ്തു വരികയായിരുന്നു. ഒരുകൂട്ടം അക്രമികൾ വരികയും ക്രൂരമായി മർദിക്കുകയും ചെയ്തു. ലിമയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് അവർ മരണമടഞ്ഞത്.

ഇറ്റാലിയൻ സലേഷ്യൻ വൈദികൻ യൂഗോ ഡി സെൻസി കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിനായി ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുകയും നാദിയയെ ചുമതലപ്പെടുത്തുകയും ചെയ്തു. അഞ്ഞൂറോളം കുട്ടികൾ നിലവിൽ വിദ്യാഭ്യാസം നേടുകയും ചെയ്തുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.