വി. ഫ്രാൻസിസ് അസ്സീസിയെയും വി. മദർ തെരേസയെയും മാതൃകയാക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ദാരിദ്ര്യത്തിന്റെയും അനുകമ്പയുടെയും മാതൃകകളായി ഫ്രാൻസിസ് മാർപാപ്പ അസ്സീസിയിലെ വി. ഫ്രാൻസിസിനെയും കൊൽക്കത്തയിലെ വി. മദർ തെരേസയെയും ഉയർത്തിക്കാട്ടി. പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് സംഘടിപ്പിച്ച ‘കാരിത്താസ്, സാമൂഹിക സൗഹൃദം, ദാരിദ്ര്യത്തിന്റെ അവസാനം’ എന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സന്തോഷത്തോടെ ജീവിക്കുക എന്നതാണ് മനുഷ്യൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. അതിനാൽ, സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടുന്ന് സന്തോഷം വാഗ്ദാനം ചെയ്യുന്നു. ക്രിസ്തുവിന്റെ അനുഗ്രഹീതമായ വാക്കുകളിൽ എല്ലാ സന്തോഷവും ഉൾക്കൊള്ളുന്നു” – പാപ്പാ പറഞ്ഞു.

വി. ഫ്രാൻസിസ് ഈ ലോകത്തിനു നൽകിയ മാതൃകയെക്കുറിച്ചും പാപ്പാ സംസാരിച്ചു. ദരിദ്രരുടെ ഇടയിൽ ദരിദ്രനാകാൻ അദ്ദേഹം സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ചു. യഥാർത്ഥ സമ്പത്തും സന്തോഷവും ലോകത്തിന് നല്ല സാക്ഷ്യം നൽകുക എന്നതാണെന്നും പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.