അൻഡോറൻ ഗവൺമെന്റ് തലവനുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

അൻഡോറ പ്രിൻസിപ്പാലിറ്റിയുടെ ഗവൺമെന്റ് തലവൻ സേവ്യർ എസ്പോട്ട് സമോറയുമായി ഫ്രാൻസിസ് പാപ്പാ ഡിസംബർ പതിമൂന്നാം തീയതി വത്തിക്കാനിൽ അപ്പോസ്തോലിക അരമനയിൽ വച്ച് കൂടിക്കാഴ്ച നടത്തി. പാപ്പായുമായുള്ള കൂടികാഴ്ചക്കു ശേഷം അൻഡോറൻ നേതാവ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിനുമായും വത്തിക്കാന്റെ വിദേശകാര്യലായത്തിന്റെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും ചർച്ചകൾ നടത്തി.

പരസ്‌പര ധാരണയുടെയും പിന്തുണയുടെയും നീണ്ട ചരിത്രപാരമ്പര്യത്തിന്റെ ഭാഗമായ പ്രിൻസിപ്പാലിറ്റിയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധവും ഇരുവിഭാഗത്തിനും പൊതുതാല്പര്യമുള്ള മറ്റു കാര്യങ്ങളും ചർച്ചാവിഷയങ്ങളായിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കുടിയേറ്റപ്രശ്‍നം ഉൾപ്പെടെ അൻഡോറൻ സമൂഹത്തെ ബാധിക്കുന്ന ചില സുപ്രധാന വിഷയങ്ങളിലും ചർച്ചകൾ നടത്തി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.