ജിഹാദികൾ തട്ടിക്കൊണ്ടുപോയ ഫാ. മക്കല്ലിയുടെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ച് പാപ്പാ

നൈജറിലെ ബോമോനംഗയിൽ നിന്ന് ജിഹാദികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷനറിയായ ഫാ. പിയർ ലുയിജി മക്കല്ലിയെ മോചിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ലോക മിഷൻ ദിനത്തിൽ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ ഇക്കാര്യം വിശ്വാസികളോട് പറഞ്ഞത്.

“ഫാ. മക്കല്ലി മോചിതനായതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. രണ്ട് വർഷം മുമ്പ് നൈജറിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫാ. മക്കല്ലിയെയും അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് ബന്ദികളെയും വിട്ടയച്ചതിനാൽ വളരെ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്യുന്ന മിഷനറിമാർക്കും കാറ്റെക്കിസ്റ്റുകൾക്കുമായി തുടർന്നും പ്രാർത്ഥിക്കുന്നു.” – പാപ്പാ പറഞ്ഞു.

സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനിലെ അംഗമായ ഫാ. മക്കല്ലിയെ 2018 സെപ്റ്റംബർ 17 -ന് രാത്രിയിലാണ് തട്ടിക്കൊണ്ടുപോയത്. അതിനു ശേഷം അദ്ദേഹം എവിടെയാണെന്ന് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ജിഹാദികൾ തന്നെ പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിൽ ഫാ. മക്കല്ലി ജീവനോടെയുണ്ടെന്നുള്ള സൂചന ലഭിച്ചു. അതിനുശേഷം അദ്ദേഹം ഒക്ടോബർ 9 -നാണ് മാലിയിൽ നിന്നും അദ്ദേഹം മോചിതനാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.