ഇക്വഡോറിലെ ജയിൽ സംഘർഷം: 180 -ഓളം പേർ മരണമടഞ്ഞ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പാപ്പാ

ഇക്വഡോറിലെ ഗ്വായാക്വിലിലെ ഒരു ജയിലിൽ തടവുകാർക്കിടയിലുണ്ടായ സംഘർഷത്തിൽ 118 -ഓളം പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. അവർക്കായി പ്രാർത്ഥിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

“മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു. പാവപ്പെട്ടവരെ അടിമകളാക്കുന്ന കുറ്റകൃത്യങ്ങളുടെ മുറിവുകൾ ഉണക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. കൂടാതെ, എല്ലാ ദിവസവും ജോലി ചെയ്യുന്നവരെ സഹായിക്കുക, അങ്ങനെ ജയിലിൽ ജീവിതം കൂടുതൽ മാനുഷികമാക്കാം” – പാപ്പാ പറഞ്ഞു.

സെപ്റ്റംബർ 28 -നും 29 -നും ഇടയിലാണ് ഗ്വായാക്വിലിലെ ജയിലിൽ സംഘർഷം നടന്നത്. പോലീസ് ജനറൽ കമാൻഡർ താന്യ വരേലയുടെ റിപ്പോർട്ട് അനുസരിച്ച്, അധികൃതർ മൂന്ന് പിസ്റ്റളുകൾ, 435 വെടിയുണ്ടകൾ, 25 കത്തികൾ, മൂന്ന് സ്ഫോടകവസ്തുക്കൾ എന്നിവ ജയിലിൽ നിന്നും പിടിച്ചെടുത്തു.

ഗ്വായാക്വിലിലെ ആർച്ചുബിഷപ്പ് മോൺ. ലൂയിസ് കാബ്രെറ ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം സംഭവങ്ങളിലൊന്നായിട്ടാണ് ഈ ജയിൽദുരന്തത്തെ വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.