അവൻ വരും

ടിനുമോൻ തോമസ്

യേശുവിൻ നാമത്തിൽ
എല്ലാ ശിരസ്സുകളും നമിക്കും
എല്ലാ നാവുമവനെ
മഹത്വത്തിന്റെ രാജാവെന്നേറ്റു പാടുന്നു

പിതാവിൻ സന്തോഷം
നാമവനെ കർത്താവെന്ന്  വിളിപ്പതും
അവനാദി മുതലേ –
മഹത്വത്തിൻ വചനവും
സർവശക്തനുമാണ്

അവിടുത്തെ ശബ്ദപ്രകമ്പനം
സൃഷ്ടിതൻ പൂർണ്ണതയായി നിറഞ്ഞു.
മാലാഖാമാർ തൻ മുഖമെല്ലാം
പ്രകാശപൂരിതമായ് തിളങ്ങി

രാജാധിരാജൻ തൻ സിംഹാസനവും
സൃഷ്ടപ്രപഞ്ചം തൻ ആധിപത്യവുമെല്ലാം
അവിടുത്തേതു മാത്രം
സ്വർഗ്ഗീയനിരതൻ വഴികളിൽ
നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നു

ഒരേ സമയം വിനീതനായി
പാപികൾ തൻ ആദരങ്ങളിൽ നിന്നും
ഒരു പേര് സ്വീകരിക്കാൻ
അവനവരുടെ അടുക്കലേക്കു വന്നു

വിശ്വസ്ഥതയോടെ –
അവനതു വഹിച്ചു.
അന്ത്യം വരെയും
കളങ്കമില്ലാത്തവനായി ജീവിച്ചു

മരണത്തിൽ നിന്നുമവൻ
വിജയകരമായി കടന്നുപോയി
മരണത്തെ ജയിച്ചവൻ
മനുഷ്യർ തൻ പ്രകാശമായി

എല്ലാ സൃഷ്ടികളുടെയും
കേന്ദ്ര ഉയരത്തിലേക്ക്,
ദൈവപുത്രന്റെ സിംഹസനത്തിലേക്ക്,
പിതാവിന്റെ മാറിലേക്കവൻ
ലയിച്ചു ചേർന്നു

ആ തികഞ്ഞ വിശ്രമത്തിന്റെ
മഹത്വത്തിൽ അത് നിറച്ചു.
നിങ്ങളുടെ ഹൃദയങ്ങളിൽ അവനെ
സിംഹാസനം ചെയ്യുക

അവിശുദ്ധമായതെല്ലാം
അവന് കീഴടങ്ങട്ടെ,
പ്രലോഭനത്തിൻ തൻ
മണിക്കൂറുകളിലവനെ
നിങ്ങളുടെ നായകനായി
കിരീടമണിയിക്കുക

അവന്റെ ഹിതം നിങ്ങളെ വലുതാക്കട്ടെ
അതിന്റെ വെളിച്ചത്തിലും ശക്തിയിലും
നിശ്ചയമായും അവിടുന്ന് വീണ്ടും വരും
നമ്മുടെ ഹൃദയമവനെ
മഹത്വത്തിന്റെ രാജാവെന്ന് ഏറ്റുപാടുന്നു

ടിനുമോൻ തോമസ്, മങ്കൊമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.