കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ട് തീർത്ഥാടക മുത്തശ്ശി 

കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് എമ്മ മോറോസിനി നടന്നത് 570 കിലോമീറ്റർ. 94-കാരിയായ എമ്മ മോറോസിനി ‘തീർത്ഥാടക മുത്തശ്ശി’ എന്നാണ് അറിയപ്പെടുന്നത്. ഗ്വാഡലൂപ്പാ മാതാവിനോട് ആഴമായ ഭക്തിയുള്ള മുത്തശ്ശി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.

വടക്കു-കിഴക്കൻ മെക്സിക്കോയിലെ മോൺട്രേയിൽ നിന്നും മെക്സിക്കോ സിറ്റിയിലേക്ക് മുത്തശ്ശി നടത്തിയ നാൽപ്പതു ദിവസത്തെ തീർത്ഥാടനത്തിൽ, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായാണ് അവർ പ്രാർഥിച്ചത്. ഇറ്റലിക്കാരിയായ മുത്തശ്ശി കഴിഞ്ഞ 25 വർഷമായി തീർത്ഥാടനത്തിലാണ്. പോർച്ചുഗൽ, സ്പെയിന്‍, പോളണ്ട്, ഇസ്രായേൽ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ മുത്തശ്ശി സന്ദർശിച്ചു കഴിഞ്ഞു.

തീർത്ഥാടന ദിവസങ്ങളിൽ അതിരാവിലെ ആറു മണിയോടെ നടക്കാൻ ആരംഭിക്കുന്ന മുത്തശ്ശി തന്റെ സഹനങ്ങൾ ഒക്കെയും പിരിഞ്ഞുകഴിയുന്ന ദമ്പതിമാർ ഒന്നുചേരുന്നതിനും കുട്ടികളില്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുന്നതിനും പ്രാർത്ഥിച്ചു കൊണ്ടാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.