ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി കത്തോലിക്കാ കോൺഗ്രസ്

ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിമിത പങ്കാളിത്തത്തോടെയും കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കോവിഡിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട് വിഷമിക്കുന്നവർക്ക് ആശ്വാസമേകാൻ രൂപീകരിച്ച കത്തോലിക്കാ കോൺഗ്രസ് കോവിഡ് ആക്ഷൻ ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ ആരാധനാലയങ്ങൾ തുറക്കുന്നതോടെ ഇടവകാതലത്തിൽ കൂടുതൽ വിപുലമാക്കും. കോവിഡ് അതിജീവനത്തിൽ സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് കത്തോലിക്കാ കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.