ആളൊഴിഞ്ഞ ദേവാലയത്തിൽ ഇടവകാംഗങ്ങളുടെ ചിത്രം വെച്ച് കുർബാന അർപ്പിച്ച് ഒരു വൈദികൻ

കൊറോണ ബാധയെ തുടർന്ന് ദേവാലയങ്ങളിൽ ആളുകൾ വരാതായതോടെ വൈദികൻ എടുത്ത തീരുമാനം വൈറലാകുന്നു. പൊതു ദിവ്യബലിയർപ്പണം മുടങ്ങുമെന്ന് മനസ്സിലായതോടെ മിലാനിലെ ഫാ. ജൂസപ്പേ കോർബാരി എന്ന വൈദികൻ ഇടവക സമൂഹത്തിലെ എല്ലാവരുടെയും ഫോട്ടോ ഇ-മെയിലിലൂടെ അയച്ചു തരുവാൻ ആവശ്യപ്പെട്ടു. ഈ ഫോട്ടോകൾ ദേവാലയത്തിൽ ബഞ്ചുകളിൽ സ്ഥാപിച്ചു കൊണ്ടാണ് അദ്ദേഹം കുർബാന അർപ്പിച്ചത്.

വികാരിയച്ചൻ ഡോൺ ജുസ്സേപ്പേ ഇടവക ജനത്തോട് അവരുടെ ഫോട്ടോകൾ തനിക്ക് അയച്ച് നൽകുവാൻ ആവശ്യപ്പെട്ടതനുസരിച്ച് ആളുകൾ ചിത്രങ്ങൾ അയച്ചു നൽകി. ആളുകളുടെ പ്രതികരണം അച്ചനെ പോലും അത്ഭുതപ്പെടുത്തി.

കുട്ടിക്കൾക്ക് ഡോൺ ജുസ്സേപ്പേ ദേവാലയത്തിൻ്റെ മുന്നിലെ ഇരിപ്പിടങ്ങളിൽ തന്നെ സ്ഥാനം നൽകി. അൾത്താര ബാലകർക്ക് അൾത്താരയിലും മുതിർന്നവർ പിന്നിലെ ഇരിപ്പിടങ്ങളിലുമായി സ്ഥാനം കൊടുത്തു. അങ്ങനെ റോമ്പിയാനോയിലെ ആ കൊച്ചു ദേവാലയം ഈ കോറോണാ കാലത്തും നിറഞ്ഞ് കവിഞ്ഞു.